അയൽക്കാരനുമായുള്ള അതിർത്തി തർക്കം, ഒന്നും രണ്ടും പറഞ്ഞാണ് തുടങ്ങിയത്. പക്ഷെ കളി ഒന്നിലും രണ്ടിലും ഒതുങ്ങാതെ കയ്യാങ്കളി വരെയായി. നാട്ടുകാർ നടുക്കിറങ്ങിയില്ലായിരുന്നെങ്കിൽ ആരെങ്കിലും ഒരാൾ ഭിത്തിയിൽ കയറിയേനെ.
പിറ്റേ ദിവസം പുരോഗമന പാർട്ടി പത്രത്തിന്റെ ഒരു മൂലയ്ക് ആ സംഭവം വാർത്തയായി വന്നു, 'അതിർത്തി തർക്കം:ദളിത് യുവാവിന് മർദ്ദനം'.
അയൽക്കാരൻ ഒരു ദളിതൻ ആണെന്ന കാര്യം അപ്പോഴാണ് അയാൾ അറിയുന്നത്. തൊട്ടുനോക്കി ഫോണിന്റെ കാലത്തും ജാതി ചികഞ്ഞെടുത്ത പത്രത്തിന്റെ തിയ്യതി നോക്കി അയാൾ ഒന്നുകൂടി ഉറപ്പിച്ചു. തെറ്റിയിട്ടില്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പത്രം തന്നെ.

Excellent , thirakkinidayilum samayam kandethi ezhuthiyathine abinandhanam
ReplyDeletePolichu .
ReplyDeleteSathyam...
ReplyDelete