Wednesday, 25 January 2023

ജനാധിപത്യം ( മിനിക്കഥ)

ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസരങ്ങളിൽ തുറന്നുകിടക്കുന്ന കടകൾ അടപ്പിക്കുകയാണ് ലക്ഷ്യം. കടകൾ ഓരോന്നായി അടപ്പിച്ചു.  ഒരു പച്ചക്കറി കടയിലെത്തിയപ്പോൾ നേതാവിന്റെ സ്നേഹം അകമ്പടിക്കാർക്ക്  അടുത്തറിയാൻ പറ്റി. നേതാവ് ഞാലിപ്പൂവൻ പഴക്കുലയിൽ നിന്ന് ഒരു പടല പഴം അവർക്കായി ഇരിഞ്ഞു കൊടുത്തു. 

ഇതിന്റെ കാശ്? എന്ന അർത്ഥത്തിലുള്ള പച്ചക്കറി കടക്കാരന്റെ നോട്ടത്തിനു ഏതായാലും ഈ പഴം ഇവിടെ ഇരുന്ന് തൊലി കറുത്ത് നശിക്കാൻ പോകുന്നതല്ലേ  ഇതിനു കാശ് ഒന്നും വേണ്ട എന്ന മറുപടി  നോട്ടം നേതാവ് പായിച്ചു.

പഴം കഴിക്കാനുള്ള സൗകര്യത്തിനു വേണ്ടി അകമ്പടിക്കാരിലൊരാൾ പാന്റിന്റെ കീശയിൽ തിരുകി കയറ്റിയ കൊടിയിലെ ജനാധിപത്യം എന്ന വാക്ക് ഞെങ്ങി ഞെരിഞ്ഞു അമർന്നു കിടക്കുകയായിരുന്നപ്പോൾ.

Thursday, 11 June 2020

Pranayam ( Poem)

പ്രണയം 
നിങ്ങൾ പ്രണയത്തിലാണെങ്കിൽ 
ഒരു അപ്പകഷ്ണം കൂടുതൽ 
നിങ്ങൾ ഇണയ്ക്ക് നൽകും 
നിങ്ങളുടെ ഇടയിൽ equality ഇല്ല 
നിങ്ങളുടെ ഇടയിൽ പ്രണയം മാത്രം ….   

-End-

Monday, 23 July 2018

ദളിത് ( Short Story)



അയൽക്കാരനുമായുള്ള അതിർത്തി തർക്കം, ഒന്നും രണ്ടും പറഞ്ഞാണ് തുടങ്ങിയത്. പക്ഷെ കളി ഒന്നിലും രണ്ടിലും ഒതുങ്ങാതെ കയ്യാങ്കളി വരെയായി. നാട്ടുകാർ നടുക്കിറങ്ങിയില്ലായിരുന്നെങ്കിൽ ആരെങ്കിലും ഒരാൾ ഭിത്തിയിൽ കയറിയേനെ.

പിറ്റേ ദിവസം പുരോഗമന പാർട്ടി പത്രത്തിന്റെ ഒരു മൂലയ്ക് ആ  സംഭവം വാർത്തയായി വന്നു, 'അതിർത്തി തർക്കം:ദളിത് യുവാവിന് മർദ്ദനം'.

അയൽക്കാരൻ ഒരു ദളിതൻ ആണെന്ന കാര്യം അപ്പോഴാണ് അയാൾ അറിയുന്നത്. തൊട്ടുനോക്കി ഫോണിന്റെ കാലത്തും ജാതി ചികഞ്ഞെടുത്ത പത്രത്തിന്റെ തിയ്യതി നോക്കി അയാൾ ഒന്നുകൂടി ഉറപ്പിച്ചു. തെറ്റിയിട്ടില്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പത്രം തന്നെ.

Monday, 30 October 2017

പ്രണയം


കണ്ണട വലിച്ചൂരിയപ്പോൾ 
കണ്ണുകളും 
കൂടെപ്പോയതുപോലെ....
അവർ ഇത്രമേൽ ഗാഢ പ്രണയത്തിലായിരുന്നുവോ...
ഞാനറിഞ്ഞിരുന്നില്ല....  

Saturday, 1 April 2017

പടച്ചോന്റെ പ്രാർത്ഥന (Short Story)



"എന്നെ കാത്തോളണേ.... ഭഗവാനേ..."  
എന്ന് പ്രാർത്ഥിച്ചുകൊണ്ട് അന്നത്തെ അവസാനത്തെ ഭക്തവത്സനും പോയപ്പോൾ..

ഭാണ്ഢടാരം പൂട്ടിയ ആമപ്പൂട്ടിനോട് പതിവുപോലെ ദൈവം പ്രാർത്ഥിച്ചു...

കള്ളന്മാർ കൊണ്ടുപോകാതെ  കാത്തോളണേ..

Thursday, 23 March 2017

എന്റെ പ്രണയം

ഞാൻ നിന്നെ പ്രണയിക്കുന്നു 
തിര തീരത്തെ തലോടുന്നപോലെ 
എന്നെന്നേക്കും 
തിരിച്ചൊരു തലോടൽ കിട്ടില്ലെന്നറിഞ്ഞിട്ടും .....

Monday, 23 January 2017

സിഗരറ്റിന്റെ പക





ഇന്നെന്നെ എരിച്ചാലും
എന്റെ തലമുറക്കാർ വരും
നിന്നോട് പകരം ചോദിക്കാൻ... 
നിന്നെ എരിക്കാൻ...

Monday, 7 November 2016

നിന്റെ കണ്ണുകൾ


കള്ളനോട്ടം കൊണ്ടെന്നെ 
കൊതിപ്പിക്കാനും 
കൺ മിഴിച്ചുകൊണ്ടെന്നെ 
പേടിപ്പെടുത്താനും 
കൺ നിറച്ചുകൊണ്ടെന്നെ 
സങ്കടപ്പെടുത്താനും 
നിന്റെ കണ്ണുകൾക്കേ 
കഴിയൂ.....

Saturday, 5 November 2016

കല്ലിന്റെ പ്രണയം


ചോര പൊടിയുന്നില്ലെങ്കിലും 
ഓരോ ഉളിക്കുത്തും 
പ്രാണവേദന തരുന്നുണ്ട് 
എങ്കിലും 
എന്റെ രൂപം 
നീ നിശ്ചയിക്കുന്നതാണ് 
എനിക്കേറ്റവും ഇഷ്ടം......

Saturday, 29 October 2016

ഞാൻ



രാവിലെ കണ്ണു തുറന്നതു മുതൽ 
രാത്രി കണ്ണടയ്ക്കും വരെ 
ഞാൻ കാണുന്നതും 
ഞാൻ ഉപയോഗിക്കുന്നതും 
ആയ എല്ലാം ഇവിടെ ഉണ്ടാക്കിയത് 
ഞാനല്ല എന്ന തിരിച്ചറിവില്ലായ്‌മ  കൂടിയാണ് 
ഞാൻ 

Monday, 2 November 2015

ജാതകം (Story)

ജാതകം 

ഞാൻ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോൾ കോളേജ് മാസികയ്യ്ക് വേണ്ടി എഴുതിയ കഥ. ഇത് മലയാളത്തിൽ ടൈപ്പ് ചെയ്യാനൊന്നും വയ്യ , അതിന്റെ പേജ് അതേപടി ഇവിടെ ഇടുന്നു  



ജനാധിപത്യം ( മിനിക്കഥ)

ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസ...