ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസരങ്ങളിൽ തുറന്നുകിടക്കുന്ന കടകൾ അടപ്പിക്കുകയാണ് ലക്ഷ്യം. കടകൾ ഓരോന്നായി അടപ്പിച്ചു. ഒരു പച്ചക്കറി കടയിലെത്തിയപ്പോൾ നേതാവിന്റെ സ്നേഹം അകമ്പടിക്കാർക്ക് അടുത്തറിയാൻ പറ്റി. നേതാവ് ഞാലിപ്പൂവൻ പഴക്കുലയിൽ നിന്ന് ഒരു പടല പഴം അവർക്കായി ഇരിഞ്ഞു കൊടുത്തു.
ഇതിന്റെ കാശ്? എന്ന അർത്ഥത്തിലുള്ള പച്ചക്കറി കടക്കാരന്റെ നോട്ടത്തിനു ഏതായാലും ഈ പഴം ഇവിടെ ഇരുന്ന് തൊലി കറുത്ത് നശിക്കാൻ പോകുന്നതല്ലേ ഇതിനു കാശ് ഒന്നും വേണ്ട എന്ന മറുപടി നോട്ടം നേതാവ് പായിച്ചു.
പഴം കഴിക്കാനുള്ള സൗകര്യത്തിനു വേണ്ടി അകമ്പടിക്കാരിലൊരാൾ പാന്റിന്റെ കീശയിൽ തിരുകി കയറ്റിയ കൊടിയിലെ ജനാധിപത്യം എന്ന വാക്ക് ഞെങ്ങി ഞെരിഞ്ഞു അമർന്നു കിടക്കുകയായിരുന്നപ്പോൾ.
No comments:
Post a Comment