Wednesday, 12 June 2013

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ......









Hearty welcome to my blog

ഒരു ബ്ലോഗ്‌ തുടങ്ങണം എന്നത്  എന്റെ  വളരെക്കാലത്തെ ആഗ്രഹമാണ് ( നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നുണ്ടാകും തോല്ലയായല്ലോ, ഇവനും തുടങ്ങിയോ ... നോ പ്രോബ്ലം .. ഒരു തെറ്റായ ചിന്ത ഏതു പോലീസു കാരനും പറ്റും ... ഞാൻ ക്ഷമിച്ചിരിക്കുന്നു ...)

എന്ത് എഴുതണമെന്നു ഇപ്പോഴും ഒരു പിടിയുമില്ല ..... :) ചിലപ്പോ ഒരു കഥ.... ഒരു കവിത(എന്റെ പൊന്നേ  അതു വേണോ)....സിനിമ... അല്ലെങ്കിൽ ചില തൊലിഞ്ഞ അനുഭവങ്ങൾ ( അതു ഇഷ്ടം പോലെ ഉണ്ടല്ലോ...) ഇതൊക്കെയാ എന്റെ മനസ്സില്. അല്ലെങ്കിലും പ്ലാൻ ചെയ്യാൻ മാത്രം  ഞാൻ പണ്ടേ മിടുക്കനാ...

ആരെങ്കിലും ഇത്  വായിക്കുമോ, ആർക്കെങ്കിലും ഇഷ്ടപ്പെടുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട് . അപ്പോഴൊക്കെ എന്റെ മനസ്സിൽ ആദ്യം എത്തിയത്  കന്മദം എന്ന ചിത്രത്തിലെ സീൻ ആണ് . ലോഹിതദാസിന്റെ തൂലികയിൽ നിന്ന് അടർന്നു വീണ മനോഹരമായ ഒരു രംഗം .

ചെറു പാറക്കൂട്ടങ്ങൾ അങ്ങിങ്ങായി കിടക്കുന്ന ആടിനെ മേയ്ക്കുന്ന സ്ഥലത്ത്  ഒരു സായാഹ്ന്നം ചെലവിടാൻ എത്തിയതാണ്  മുത്തശ്ശിയും വിശ്വനും (Mohanlal). മുത്തശ്ശി ചെറുമകൻ ദാമുവുമായി(Siddique)  വന്നിരിക്കാറുണ്ടായിരുന്ന  സ്ഥലം . അതുകൊണ്ട് തന്നെ ആ ഓർമ്മകൾ തികട്ടി വരുന്നുമുണ്ട് . അത് വിശ്വനുമായി പങ്കുവെച്ചപ്പോൾ ആരോരും ഇല്ലാത്ത വിശ്വന് അത്  തികച്ചും പുതിയൊരു അനുഭവമായിരുന്നു .

തന്നെക്കുറിച്ചും ഇതുപോലെ ഓർക്കാൻ ആരെങ്കിലും ഉണ്ടായെങ്കിൽ എന്നാശിച്ചു പോകയാണ് അയാൾ . വിശ്വൻ പറയുന്നു .

“എനിക്ക്  കൊതി  വരുകയാ .. എനിക്കിങ്ങനെ ഓർക്കാൻ  ആരുമില്ല … ഉള്ളതു തന്നെ ഒന്നും നല്ലതുമല്ല . ആർക്കും വേണ്ടാത്ത ആരോരും ഇല്ലാത്ത ഒരു ജീവിതമാണ്‌ . ചാവുമ്പോ പോലും ഒരു തെരുവ് പട്ടി ചാവണ പോലെ “

“എന്തൊക്കെയാ ഈ ചെക്കൻ പറയണേ.... എല്ലാരും ഈ ലോകത്തേക്ക് ഒറ്റയ്ക്ക്  തന്നെയാ വരുന്നേ .. പിന്നെയാ എല്ലാവരും ഉണ്ടാവണേ.. നാട്ടിൽ അമ്മേം കൂടപ്പിറപ്പും  ഉണ്ടെന്നല്ലേ  പറഞ്ഞത് “

“എല്ലാരും ഉണ്ട് .. പക്ഷെ ആരും ഇല്ലാത്തതു പോലെയാ … മുത്തശ്ശിക്കെന്നോട്   ശരിക്കും ഇഷ്ടാണോ .. ദാമൂനോടുള്ള ഇഷ്ടത്തിന്റെ ഇത്തിരിയെങ്കിലും “

കുമാരൻ  എന്ന നാട്ടിലെ പ്രധാന  ചട്ടമ്പിയെ വക വരുത്തിയ ആ വലിയ രൂപത്തിൽ നിന്നും വന്ന  അത്തരമൊരു നിഷ്കളങ്കമായ   ചോദ്യം മുത്തശ്ശിയെ നന്നേ ചിരിപ്പിച്ചു .

“ഈ  തടീം വമ്പത്തരമേ ഒക്കെ  ഉള്ളൂ..  വെറും കൊച്ചു കുട്ടികളുടെ പോലെയാ .. സൂര്യ ചന്ദ്രന്മാരെ ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ .. പറ “

“ഇല്ല”

“ പൂക്കള് .. കിളികള്  ..പുഴ... പാട്ട് ...നല്ല കഥ ... നല്ല ചോറും കൂട്ടാനും ...നല്ലൊരു വീട്  അങ്ങനെ നല്ലതെന്തും എല്ലാവർക്കും ഇഷ്ടാ “

“ഞാൻ  നല്ലതാണെന്നാണോ  മുത്തശ്ശി പറയുന്നേ “

“നീ.. നീ എന്റെ ദാമൂനെ പോലെ തന്നെയാ എനിക്ക് “

തുടർന്ന്’  മനോഹരമായ ഒരു  ഗാനം ‘ മഞ്ഞക്കിളിയുടെ മൂളി പാട്ടുണ്ടേ’

സത്യമാണ്  നല്ലത് എല്ലാവർക്കും  ഇഷ്ടമാണ് . നല്ലതാക്കാമെന്ന വിശ്വാസത്തോടെ എന്റെ എല്ലാ സുഹ്രത്തുക്കൾക്കും സമർപ്പിച്ചുകൊണ്ട്  ഞാൻ ഈ ബ്ലോഗ്‌  തുടങ്ങട്ടെ .

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ.... മനസ്സിനുള്ളിൽ മാരിക്കാവടിയാടും ചിന്തുണ്ടേ ..

10 comments:

  1. really a good start..........

    ReplyDelete
  2. thudakkam kalakki

    ReplyDelete
  3. "നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നുണ്ടാകും തോല്ലയായല്ലോ, ഇവനും തുടങ്ങിയോ?"-serikkum njan angane chindhichu..ALL THE BEST!!!!!

    ReplyDelete
  4. Kollam..smart way to start.. I liked the starting lines...ivannum thudangiyo!! :-D ee blogil nee mikkavarum njangale block chaiyandi varum.. ;-)

    ReplyDelete
  5. വളരെ നന്നായിട്ടുണ്ട്. ഒരു നിരൂപണ സാഹിത്യകാരന്റെ വീക്ഷണ ബുദ്ധിയും വാക്കുകളില്‍ നര്മ‍വും സരളതയും സമന്വയിപ്പിചിരിക്കുന്നു. തുടരുക....

    ReplyDelete
  6. nannayittund..variety aayirikkanam tto.. ella bhaavugangalum nerunnu...

    ReplyDelete
  7. Hmm....thudangiyalle...shakespear ma malayalathile songum pratheeksikkam...karanam ath ninte kayyil mathramalle ullu....

    ReplyDelete
  8. ഭാഷ പണ്ഡിതൻ...എഴുത്ത് തുടരുക ...

    ReplyDelete
  9. thudaruga suhruthe,
    ella vidha mangalamgalum nerunnu..

    ReplyDelete

ജനാധിപത്യം ( മിനിക്കഥ)

ഒരു ഹർത്താൽ ദിവസം, അതിരാവിലെ പാർട്ടി നേതാവ് കോളേജ് ഹോസ്റ്റലിൽ എത്തി ഒരു പറ്റം വിദ്യാർത്ഥികളെ വിളിച്ചു കൊണ്ട് പോയി. ജനറൽ ഹോസ്പിറ്റലിന്റെ പരിസ...